01 (2)

പറയാതെ പോയ മണിയുടെ അവസാന ചിത്രം റീലാക്‌സില്‍

June 2, 2016
1910 Views
ആരോടും പറയാതെ പോയ് മറഞ്ഞ മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണി അഭിനയിച്ച അവസാന ചിത്രമായ ‘പോയ് മറഞ്ഞു പറയാതെ…’  റീലാക്‌സില്‍ റിലീസ് ചെയ്തു. മാര്‍ട്ടിന്‍ സി ജോസഫ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ലോകത്തെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഓണ്‍ലൈനിലൂടെ കാണാന്‍ സാധിക്കും.
ചേലാട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ സൂരജ് എസ് മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിമലാ രാമനാണ് നായിക. ഒരു ഇടവേളക്ക് ശേഷം വിമലാരാമന്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ബാബുരാജ്, സലീം കുമര്‍, മക്ബുല്‍ സല്‍മാന്‍, ക്യാപ്റ്റന്‍ രാജു, മേഘ നാഥന്‍, കവിയൂര്‍ പൊന്നമ്മ, കുളപ്പുള്ളി ലീല എന്നിവരും ചിത്രത്തിലുണ്ട്. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ഡോ. പ്രശാന്ത് എന്നിവരുടെ വരികള്‍ക്ക് വിദ്യാദരന്‍ മാസ്റ്ററാണ് ഈണം പകര്‍ന്നിരിക്കുന്നത്.
ജീവിച്ചിരുന്നപ്പോള്‍ പാവങ്ങളെ നിറഞ്ഞ മനസ്സോടെ സഹായിച്ചിരുന്ന മണിയുടെ ദൗത്യം ഏറ്റെടുത്തു മുന്നേറുന്ന കലാഭവന്‍ മണി സേവന സമിതിക്ക് ഈ ചിത്രത്തിന്റെ ലാഭത്തിന്റെ അഞ്ച് ശതമാനം നല്‍കുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Comment


*