Leela, Renjith, Biju Menon, Indrans, Reelax.in, Siddique Ahammed, Unni R
leela

ലീലയിലൂടെ റീലാക്‌സ് ചരിത്രത്തിലേക്ക്

April 11, 2016
4103 Views

പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ലീല എന്ന ചിത്രം റീലാക്‌സ് ആഗോള പ്രക്ഷകരിലെത്തിക്കും. ലോകത്ത് എവിടെയിരുന്നും സിനിമ ഓണ്‍ലൈനായി കാണാവുന്ന സംവിധാനമാണ് റീലാക്‌സ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 22ന് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തുന്നതോടൊപ്പം തന്നെ ആഗോളതലത്തില്‍ കാണാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംരംഭമാണിത്. ഇതോടെ റീലാക്‌സ് ചരിത്രത്തില്‍ ഇടംപിടിക്കുകയാണ്.
നിശ്ചിത തുകയടച്ച് ബുക്ക് ചെയ്തു കഴിഞ്ഞാല്‍ 22 മുതലുള്ള ദിവസങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ സിനിമ ഒറ്റത്തവണ കാണാം. സിനിമ ഡൗണ്‍ലോഡ് ചെയ്യാതെ ലൈവ് സ്ട്രീമിങ് വഴിയായിരിക്കും പ്രദര്‍ശിപ്പിക്കുക. ഇത് ഇടയ്ക്ക് നിറുത്തിവെക്കാനോ വീണ്ടും ആദ്യം മുതല്‍ കാണാനോ സൗകര്യമുണ്ടാവും. എന്നാല്‍, പൊതുവേദികളിലോ വലിയ സദസ്സുകള്‍ക്ക് മുന്നിലോ പ്രദര്‍ശനം നടത്താന്‍ പാടില്ലെന്ന നിബന്ധനയുണ്ട്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരങ്ങളും സംസ്ഥാന സ്‌കൂള്‍ കലോത്സവവും ലൈവ് സ്ട്രീമിങ്ങിലൂടെ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ലീലയുമായി മുന്നിട്ടിറങ്ങുന്നതെന്ന് റീലാക്‌സ്.ഇന്‍ വെബ്‌സൈറ്റിന്റെ ഉടമകളായ ഇറാം ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. സിദ്ദിക്ക് അഹമ്മദ് ദുബായില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. സിനിമ കാണുന്നതിനായി www.reelax,in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Leave A Comment


*