valliem-pulliem

വള്ളീം തെറ്റി പുള്ളീം തെറ്റി വിഷുവിന്

February 23, 2016
2889 Views

ബേബി ശ്യാമിലി നായികയായി മലയാളത്തില്‍ മടങ്ങിയെത്തുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി വിഷുവിന് റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തിലേക്കാണ് ഒരിക്കല്‍ ബേബി ശ്യാമിലിയായി എത്തി മലയാളികളുടെ മനംകവര്‍ന്ന ശാലിനിയുടെ അനുജത്തിയുടെ മടക്കം. പുതുമുഖ സംവിധായകന്‍ റിഷി ശിവകുമാറാണ് ചിത്രം കഥയെഴുതി അണിയിച്ചൊരുക്കുന്നത്. പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്യാമിലി ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്.

മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ തുടങ്ങിയ ഒരു വലിയ താരനിര ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കുഞ്ഞുണ്ണി എസ് കുമാര്‍ ഛായാഗ്രഹണവും ബൈജു കുറുപ്പ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധായകന്‍.

Leave A Comment


*