mamo

ഉദയ് അനന്തന്റെ മമ്മൂട്ടി ചിത്രം, വൈറ്റ്

February 23, 2016
2321 Views

മമ്മൂട്ടിയുടെ ചിത്രം വൈറ്റ് അണിയറയില്‍ ഒരുങ്ങുന്നു. 2007ല്‍ പുറത്തിറങ്ങിയ പ്രണയകാലത്തിന് ശേഷം ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണിത്. കേരള കഫേയുടെ നാലാം ഭാഗവും ഉദയ് സംവിധാനം ചെയ്തിരുന്നു. നന്ദിനി വല്‍സലന്‍, പ്രവീണ്‍ ബാലകൃഷ്ണ്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ പ്രണയകഥയാണ് വൈറ്റ്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക.

രഞ്ജി പണിക്കരുടെ രൗദ്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായി രംഗത്തെത്തിയ മഞ്ജുലിക ബെഞ്ചമിന്‍ മലയാളിത്തിലേക്ക് മടങ്ങി വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രൗദ്രത്തിന് ശേഷം ചില തമിഴ്, തെലുങ്ക് സിനിമകളില്‍ മുഖം കാണിച്ചിരുന്നെങ്കിലും ഏറെക്കാലമായി രംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു അവര്‍. അമര്‍ജിത് സിംഗാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഈ വര്‍ഷം ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.

Leave A Comment


*