action-hero-biju

ഇന്‍സ്‌പെക്ടര്‍ ബിജു നല്‍കുന്ന ചില ലഘുപാഠങ്ങള്‍

February 23, 2016
2601 Views

ബല്‍റാമും ഭരത്ചന്ദ്രനും സേതുരാമയ്യരും ബാബാ കല്യാണിയുമൊക്കെ പേരില്‍ നേടിക്കൊടുക്കുന്ന മൈലേജുമായി അന്വേഷണ ചിത്രങ്ങള്‍ കണ്ട പ്രേക്ഷകന് ഊക്കന്‍ ടിന്റുവും ബിജുവുമൊക്കെ നല്കുന്നത് പേരിലെന്തിരിക്കുന്നു എന്ന പഴയ ചോല്ലിന്റെം തെളിവുതന്നെയാണ.് കുഞ്ഞുങ്ങള്ക്ക്ു പേര് നല്‍കുന്നതില്‍ വലിയ മാറ്റം വന്ന മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിച്ച ഒരു തലമുറയുടെ യൌവനമാണിപ്പോള്‍. പലേടത്തും അധ്യാപകനായും വക്കീലായും ഇനി കല്യാണ ബ്രോക്കറായും ട്രാന്‍സ്‌ജെണ്ടറായും ബിജുവും ബൈജുവും ഷിബുവുമെല്ലാം നിറഞ്ഞുനില്ക്കുന്നു. ഈ പുതിയ ചുറ്റുപാടില്‍ ഒരു പോലിസ് ഇന്‍സ്‌പെക്ടര്‍ക്ക് ബിജുവെന്ന പേര് സ്വാഭാവികം മാത്രം. അവിടം മുതല്‍തന്നെ സിനിമയിലെ പലവിധ മാമൂലുകളെയും കൊമേഴ്‌സ്യല്‍ ചെരുവകൊണ്ട് നികരിക്കുന്നുവെന്നതാണ് ബിജു നല്‍കുന്ന നല്ലപാഠം.
nivin-abrid shine
കഥയെന്നത് വളര്‍ന്നു വളര്‍ന്നു ഒരു പരിണാമഗുപ്തിയിലെത്തി, ഒരു പീക്ക്‌ക്ലൈമാക്‌സില്‍ എത്തണമെന്ന രസവാദത്തെ പരുക്കില്ലാതെ തട്ടിമാറ്റുകയും ചെയ്യുന്നു ബിജു. അഭിനേതാക്കളെ സ്വാഭാവിക ചുറ്റുപാടില്‍ നിന്നും കണ്ടെടുത്തു കൊണ്ട്, പലപ്പോഴും ഞെട്ടിക്കുകയും ചെയ്യുന്നു. ഇനി പ്രോഫഷണലിസം ആവശ്യമുള്ളിടത്ത് അതിനുതക്ക നടീനടന്മാരെ തെരഞ്ഞെടുക്കുന്നതും ബിജുവില്‍ കാണാം.

ജെറി അമല്‍ദേവിന്റെ ഹൃദ്യസംഗിതവും അരിസ്റ്റോ സുരേഷിന്റെ കൊട്ടുപാട്ടും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്നു. എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്‍ തേടുന്ന പുതുമയാണ് ഈ ചിത്രം. പ്രേമം നല്‍കിയതെന്ന് കരുതപ്പെടുന്ന ഉത്തരവാദിത്വമില്ലായ്മയ്ക്കു നിവിന്‍ പോളി നല്‍കിയ മറുപടിയായും ഈ ചിത്രത്തെ കാണാം.

അജിത് കുമാര്‍

 

Leave A Comment


*