mohanlal--site

മോഹൻലാലിനെ കുഴപ്പിച്ച ശ്രീനിവാസൻ

January 7, 2015
15077 Views

ശ്രീനിവാസൻ രചിച്ച്, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “സന്മനസ്സുള്ളവർക്ക് സമാധാനം” എന്ന സിനിമയിലെ ഒരു രംഗമാണിത്. ഗോപാലകൃഷ്ണ പണിക്കർ (മോഹൻലാൽ) എന്ന കഥാപാത്രം, തന്‍റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവരെ ഒഴിപ്പിക്കാനായി , ബാല്യകാല സുഹൃത്തും , സ്ഥലം എസ്.ഐ.യുമായ രാജേന്ദ്രനെയും കൂട്ടിക്കൊണ്ട്, വിരട്ടാൻ വരുന്ന രംഗമാണിത്. ഇതിന്‍റെ സ്ക്രിപ്റ്റ് വായിച്ചപ്പോഴേ, സത്യൻ അന്തിക്കാടും, മോഹൻലാലും പൊട്ടിച്ചിരിക്കുകയായിരുന്നു. ഈ ചിത്രത്തിൽ കാണുന്ന ഫ്രെയ്മിൽ , ക്യാമറയെ അഭിമുഖീകരിച്ചാണ് മോഹൻലാൽ നിൽക്കേണ്ടിയിരുന്നത്. എന്നാൽ , എത്ര ശ്രമിച്ചിട്ടും ചിരിയടക്കാൻ കഴിയാതിരുന്ന മോഹൻലാൽ , ടേക്കുകളുടെ എണ്ണം കൂട്ടിക്കൊണ്ടിരുന്നു. ഒടുവിൽ, സംവിധായകന്‍റെ നിർദ്ദേശ പ്രകാരം, മോഹൻലാൽ ഫ്രെയിമിൽ മുഖം കൊടുക്കാതെ, തിരിഞ്ഞു നിൽക്കുകയായിരുന്നു. ചിത്രത്തിൽ മോഹൻലാലിന്‍റെ മുഖം ശ്രദ്ധിക്കൂ. തിരിഞ്ഞു നിന്നിട്ട് പോലും അദ്ദേഹത്തിന് ചിരിയടക്കാൻ കഴിയുന്നില്ല !

ശ്രീനിവാസന്‍റെ തിരക്കഥകൾക്ക്‌ മാത്രമേ ഈ ഒരു പവർ ഉള്ളൂ. പഴയ ശ്രീനിവാസന്‍റെ നിഴൽ പോലും ഇപ്പോൾ കാണാൻ കഴിയുന്നില്ല എങ്കിലും , പഴയതൊക്കെ കണ്ടിരിക്കാൻ ഒരു സുഖം തന്നെ. പറയാതെ വയ്യ.

Leave A Comment


*