siddique-site

മമ്മൂട്ടിയെക്കുറിച്ച് സിദ്ദിക്കിന് പറയാനുള്ളത്

November 25, 2014
4284 Views

“എല്ലാവരും പറയും മമ്മൂക്കയ്ക്ക് ഭയങ്കര ദേഷ്യമാണ്, ഒരുപാട് സെൻസിറ്റീവാണ് എന്നൊക്കെ. സെറ്റിൽ ചില സമയത്ത് മേയ്ക്കപ്പ്മാനോടും, അസിസ്റ്റന്റ്സിനോടുമൊക്കെ പൊട്ടിത്തെറിയ്ക്കുന്നതൊക്കെ ഞാനും ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ അതൊക്കെ എന്ത് കൊണ്ടാണെന്നറിയാമോ ?

മമ്മൂക്കയുടെ ഉള്ളിലെ ഭയം കൊണ്ടാണ് അങ്ങനെയൊക്കെ സംഭവിക്കുന്നത്‌. ചെറിയ കാര്യങ്ങളിൽ പോലും പ്രകോപിതനാകുന്നതും ഭയം കാരണമാണ്. എന്ത് ഭയമാണെന്നല്ലേ ? സെറ്റിൽ, മമ്മൂക്കയുടെ കയ്യിൽ ഒരു സീൻ വായിക്കാൻ കൊടുത്താൽ , അത് വായിച്ചതിനു ശേഷം സംഗതി ഇഷ്ടപ്പെട്ടാൽ , മമ്മൂക്കയുടെ ഉള്ളിൽ ഭയം കയറും. ആ സീൻ എങ്ങനെ നന്നാക്കാം , അല്ലെങ്കിൽ സംവിധായകനും മറ്റും പ്രതീക്ഷിക്കുന്ന പോലെ അത് എത്രത്തോളം ഗംഭീരമാക്കാം എന്നൊക്കെയുള്ള ചിന്തകളിൽ മമ്മൂക്ക മുഴുകും. അവിടെയാണ് മമ്മൂക്കയിൽ ഭയം ജനിക്കുന്നത്. ആ ഭയം ഉണ്ടാക്കുന്ന അസ്വസ്ഥതയാണ് ദേഷ്യമായി മാറുന്നത്. ആ ഒരു അവസ്ഥയിലാണ്, ഈ പറഞ്ഞ മേയ്ക്കപ്പ്മാൻ തൊടുന്നതും, അസിസ്റ്റന്റ്സ് എന്തെങ്കിലും കാര്യങ്ങൾ പറയുന്നതുമൊക്കെ മമ്മൂക്ക പൊട്ടിത്തെറിയോടെ സമീപിക്കുന്നത്.

അല്ലാതെ, ഒരു സ്ഥിരം ദേഷ്യക്കാരനോ, മുൻകോപക്കാരനോ അല്ല അദ്ദേഹം. ബാക്കി എല്ലാം മറ്റുള്ളവരുടെ തെറ്റിധാരണയാണ്”, സംവിധായകൻ സിദ്ദിക്ക് പറയുന്നു.

1 Comments

  1. a real words sidiq sir

Leave A Comment


*