lal-site

“ചിത്രം” സൂപ്പർഹിറ്റായതെങ്ങനെ ?

November 23, 2014
8149 Views

1988 , ഡിസംബർ 23. മോഹൻലാൽ – പ്രിയദർശൻ ടീമിന്‍റെ “ചിത്രം” തീയറ്ററുകളിൽ റിലീസായി. പക്ഷെ, ആളു കയറുന്നില്ല ! ഒന്ന് രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു രക്ഷയും ഇല്ല, തീയറ്ററിൽ പ്രേക്ഷകരുടെ തള്ളിക്കയറ്റമില്ല. എന്താവും കാരണം ?

1988 , ഡിസംബർ 9-ന് റിലീസായ മറ്റൊരു മോഹൻലാൽ – പ്രിയദർശൻ ചിത്രമായ “വെള്ളാനകളുടെ നാട്” ആണ് അതിനു കാരണം. സൂപ്പർ ഹിറ്റായ “വെള്ളാനകളുടെ നാട്” , മറ്റെല്ലാ ചിത്രങ്ങളെയും പിന്തള്ളിക്കൊണ്ട് മുന്നേറുകയായിരുന്നു. അതു കൊണ്ട് തന്നെ , 14 ദിവസങ്ങൾക്കു ശേഷം റിലീസായ “ചിത്രം” തീയറ്ററിൽ പ്രേക്ഷകരുടെ തിരക്കില്ലാതെയാണ് ആദ്യത്തെ ഒരാഴ്ച ഓടിച്ചത്. എന്നാൽ , അഭിപ്രായത്തിൽ “ചിത്രം” മുന്നേറിയതോടെ, പിന്നെ തീയറ്ററുകളുടെ മുന്നിൽ ജനസമുദ്രമായിരുന്നു. പിന്നീട് നടന്നത് ചരിത്രമാണ്. 6 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി , 365 ദിവസങ്ങളിലേറെ പ്രദർശിപ്പിച്ച സൂപ്പർ ഡ്യൂപ്പർ ചിത്രമായി “ചിത്രം” മാറി.

Leave A Comment


*