m d for site

വാപ്പച്ചിയും മകനും തമ്മിൽ “യുദ്ധം” ?

July 21, 2014
1727 Views

മുൻനിര താരങ്ങളുടെ സിനിമകൾ ഒരേ സമയത്ത് റിലീസാകുമ്പോൾ , അത് “താരയുദ്ധം” എന്ന അലിഖിത നാമത്തിൽ അറിയപ്പെടുന്നത് സിനിമാ രംഗത്ത് പതിവാണ്. കാലാകാലങ്ങളായി അത് നടന്നു പോരുകയും ചെയ്യുന്നു. എന്നാൽ ഇത്തവണത്തെ റംസാന്, മലയാള സിനിമാ രംഗത്ത് വളരെ വ്യത്യസ്തമായ ഒരു താരയുദ്ധമാണ് നടക്കാൻ പോകുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയും, പുത്രൻ ദുൽക്കർ സൽമാനും ഓരോ ചിത്രങ്ങളുമായാണ് റംസാൻ റിലീസിനെത്തുന്നത്. ഇരുവരുടെയും ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളായ “മംഗ്ളീഷ്”, “വിക്രമാദിത്യൻ “, തുടങ്ങിയവയാണ് ആ ചിത്രങ്ങൾ.

ലാൽജോസ് ചിത്രമായ “വിക്രമാദിത്യൻ ” , ദുൽക്കർ സൽമാന് ഏറെ പ്രതീക്ഷിക്കാവുന്ന ഒന്ന് തന്നെയാണ്. ഉണ്ണി മുകുന്ദൻ, അനൂപ്‌ മേനോൻ തുടങ്ങിയവരും ഒപ്പമുണ്ടെങ്കിലും, ഏറ്റവും പ്രാധാന്യം ദുൽക്കറിന്‍റെ കഥാപാത്രത്തിന് തന്നെയാണ്. ജൂലൈ 25-നാണ് “വിക്രമാദിത്യൻ” തീയറ്ററുകളിൽ എത്തുന്നത്. സലാം ബാപ്പു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ “മംഗ്ളീഷ്” ആണ് രണ്ടാമത്തെ റംസാൻ റിലീസ്. വളരെ രസകരമായ, മുഴുവനും ഹാസ്യം നിറഞ്ഞ വിഷയവുമായെത്തുന്ന “മംഗ്ളീഷ്” ഏതു തരം പ്രേക്ഷകനെയും ഹരം കൊള്ളിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. വിദ്യാഭ്യാസക്കുറവുള്ള കഥാപാത്രമായെത്തുന്ന മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ജൂലൈ 28-നാണ് “മംഗ്ളീഷ്” റിലീസ് ചാർട്ട് ചെയ്തിരിക്കുന്നത്.

Leave A Comment


*