sibi

ജയറാമും സിബി മലയിലും ഒന്നിക്കുന്നു

June 24, 2014
1162 Views

നീണ്ട ഇടവേളയ്ക്ക് ശേഷം ജയറാം-സിബി മലയില്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. കെ.ഗിരീഷ്‌ കുമാര്‍ രചന നിര്‍വഹിക്കുന്ന പേരിടാത്ത ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. ജയറാമിനൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ ഉണ്ടാകുമെന്നറിയുന്നു. താരനിര്‍ണയം നടന്നു വരുന്നു.

കെ.ഗിരീഷ്‌ കുമാര്‍ രചന നിര്‍വഹിച്ച 2005 ല്‍ പുറത്തിറങ്ങിയ ആലീസ്‌ ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. കളിവീട്, എന്റെ വീട് അപ്പൂന്‍റെയും, സമ്മര്‍ ഇന്‍ ബത്ലഹേം, അമൃതം എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റു പ്രമുഖ ചിത്രങ്ങള്‍.

Leave A Comment


*